Breaking News

കെസിസിപിഎലിന്റെ - നാലാമത്തെ പെട്രോൾ ഉദ്ഘാടനം കരിന്തളം തലയടു ക്കത്തു സെപ്ത്ബർ 26 ന്

സംസ്ഥാന സർക്കാർ സ്ഥാപനമായ കെസിസിപിഎൽ ന്റെ നാലാമത്തെ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം കരിന്തളം തലയടുക്കത്ത് സെപ്റ്റം-26ന് ന് രാവിലെ 10 മണിക്ക് കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ നിർവ്വഹിക്കും. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുവാൻ സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണയോഗം കെസിസിപിഎൽ മാനേജ് ഡയറക്ടർ ഡോ.ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റൻറിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ നാസർ, ഷൈജമ്മ ബെന്നി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉമേശന്‍ വേളൂർ,ടി എസ് ബിന്ദു, എന്നിവരും വി.സി.പത്മനാഭൻ, പി ടി നന്ദകുമാർ, കരിന്തളം ഗവ. കോളേജ് പ്രിൻസിപ്പൽ പ്രഫ.വിദ്യ മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ. ലക്ഷ്മണൻ, കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ സീന കെ വി എന്നിവരും ആശംസാപ്രസംഗം നടത്തി . എ.കെ.കൃഷ്ണകുമാർ സ്വാഗതവും ധന്യ. കെ.പി. നന്ദിയും പറഞ്ഞു.
സംഘാടകസമിതി രക്ഷാധികാരികൾ- ഇ ചന്ദ്രശേഖരൻ എംഎൽഎ, 
ടി വി രാജേഷ്- ചെയർമാൻ കെസിസി പിഎൽ, എം ലക്ഷ്മി പ്രസിഡണ്ട് പരപ്പ ബ്ലോക്ക് പഞ്ചായത്ത്. ചെയർമാൻ - ടി കെ രവി (പ്രസിഡൻറ് കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്) 
ടി.പി. ശാന്ത, ഉമേശൻ വേളൂർ
കെ ലക്ഷമണൻ
പുഷ്പരാജൻ (വൈ.ചെയർമാൻമാർ)
ജനറൽ കൺവീനർ - ഡോ.ആനക്കൈ ബാലകൃഷ്ണൻ
എ.കെ.കൃഷ്ണകുമാർ കൺവീനർ
സി.വി. സുകേഷ് കുമാർ
വി.സി. പത്മനാഭൻ മനോജ് തോമസ്
താജുദ്ദീൻ കമ്മാടം(ജോ. കൺവീനർമാർ)
വിവിധ സബ് കമ്മികൾ
സ്റ്റേജ്& ഡക്കറേഷൻ ചെയർമാൻ - പി.ചന്ദ്രൻ
കൺവീനർ - വി. തങ്കരാജൻ
റിസപ്ഷൻ കമ്മറ്റി
ടി.എസ് ബിന്ദു ചെയർപേഴ്സൺ
കൺവീനർ- കെ.വി. രാജേഷ് ബാബു.
മീഡിയ & പബ്ലിസിറ്റി
ചെയർമാൻ 
പാറക്കോൽ രാജൻ
കൺവീനർ
കെ.പി. ധന്യ
വളണ്ടിയർ 
ചെയർമാൻ വി.കെ.രാജീവൻ
കൺവീനർ 
യു. കൃഷ്ണൻ
51 അംഗ എക്സിക്ക്യൂട്ടീവ് കമ്മറ്റിയും 101 അംഗ ജനറൽ കമ്മറ്റിയും തെരഞ്ഞെടുത്തു.

No comments