Breaking News

കുമ്പളപ്പള്ളി യുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു

രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനാഘോഷം കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ബൈജു ദേശീയ പതാക ഉയർത്തി.പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി പി ശാന്ത സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. ചടങ്ങിൽ വെച്ച് എസ് എസ് കെ അനുവദിച്ച കബോർഡ് വീൽചെയർ ചിറ്റാരിക്കാൽ ബി ആർ സി യിൽ നിന്ന് ഏറ്റുവാങ്ങി ഏഴാം തരം വിദ്യാർഥി അനുജിത്തിന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൈമാറി.കൂടാതെ ജില്ലയിലെ മികച്ച കബ്ബ് യൂണിറ്റിനുള്ള പുരസ്കാരം നേടിയ എസ് കെ ജി എം എ യു പി സ്കൂളിന് ഉപഹാരം നൽകി അഭിനന്ദിച്ചു.സ്കൂളിൽ കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയുമായി സഹകരിച്ച് സ്ഥാപിച്ച എഴുത്തു പെട്ടിയിലൂടെ ജൂൺ മാസത്തെ മികച്ച വായനക്കുറിപ്പിന് ഒന്നാം സ്ഥാനം നേടിയ ആൻഡ്രിയയിക്ക് ഉപഹാരം നൽകി.
മികച്ച പഠന നിലവാരം പുലർത്തുന്ന 5, 6, 7 ക്ലാസിലെ എസ് ടി വിഭാഗത്തിലെ പെൺകുട്ടികൾക്ക് കനറാ ബാങ്ക് നൽകുന്ന ഡോക്ടർ അംബേദ്കർ വിദ്യാജ്യോതി സ്കോളർഷിപ്പ് ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. റീ വാല്യൂവേഷനിൽ എൽ എസ് എസ് നേടിയ ആദിശ്രീയെ അനുമോദിച്ചു. പായസ വിതരണവും നടന്നു. പിടിഎ വൈസ് പ്രസിഡണ്ട് വാസു കരിന്തളം,എം പിടിഎ പ്രസിഡണ്ട് ജോസ്ലിൻ ബിനു ,എം പി ടി എ വൈസ് പ്രസിഡണ്ട് പി അമൃത,സീനിയർ അസിസ്റ്റൻറ് പി വി ഇന്ദുലേഖ, കെ പ്രശാന്ത്,എസ് ആർ ജി കൺവീനർമാരായ സിന്ധു രാമേന്ദ്രൻ,കെ രജനി എന്നിവർ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദി പറഞ്ഞു.

No comments