പുതു തലമുറയും പുത്തൻ സാങ്കേതിക വിദ്യയും നാടിൻ്റെ പ്രതീക്ഷ ആനക്കൈ ബാലകൃഷ്ണൻ
പുതു തലമുറയും പുത്തൻ സാങ്കേതിക വിദ്യയും നാടിൻ്റെ പ്രതീക്ഷ ആണെന്ന് കെ സി സി പി എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ പ്രസ്താവിച്ചു. ഉദിനൂർ ഗവ:ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷവും വിജയോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
വലിയ പ്രതീക്ഷയോടെയാണ് പുതിയ തലമുറയെ നമ്മുടെ നാട് നോക്കികാണുന്നത് ആ പ്രതീക്ഷ
പ്രതീക്ഷക്കൊത്ത് ഉയരുന്നതിന്
നൂതന സാങ്കേതിക വിദ്യകളും ഏറെ അനുകൂല സാഹചര്യങ്ങളും ഉള്ള കാലഘട്ടത്തിലാണ്
കുട്ടികളും യുവാക്കളും ജീവിക്കുന്നത് .
സാങ്കേതികവിദ്യയെ നമ്മുടെ വിജയത്തിനും അതിലൂടെ നാടിൻ്റെ പുരോഗതിക്കും എങ്ങനെ വിനിയോഗിക്കാം എന്നതായിരിക്കണം ചിന്ത .
പുതുതലമുറയിലെ ചെറിയൊരു ശതമാനം കുട്ടികളും യുവാക്കളും കാര്യഗൗരവവുമില്ലാതെയും തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നതും സമൂഹത്തിൻ്റെ പൊതു നിലപാടായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നത വിജയം നേടിയ വിദ്യാർഥികൾ നമ്മുടെ നാടിന്റെ വാഗ്ദാനങ്ങൾ ആണെന്നും സ്വജീവൻ ബലിയർപ്പിച്ച് മഹാരഥന്മാരായ ധീര ദേശാഭിമാനികൾ നമ്മുക്ക് നേടി തന്ന സ്വാതന്ത്ര്യം സംരക്ഷിക്കാനും മികച്ച മാതൃകകൾ സൃഷ്ടിക്കാനും കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് കെ പി രമേശൻ അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് അംഗം പി വിജയലക്ഷ്മി വിജയികളെ അനുമോദിച്ചു
വി.സുരേശൻ, പ്രമീള. ഇവി, കാളീശ്വരി,0 എസ്, ലത. പിവി, രമേശൻമുണ്ട വളപ്പിൽ സജിത് കുമാർ കെ.പി, പ്രകാശൻ. കെ.വി, ലത കെ എന്നിവർ സംസാരിച്ചു പ്രിൻസിപ്പൽ ലീന പി.വി സ്വാഗതവും ബാബു ഒ.പി നന്ദിയും പറഞ്ഞു.
No comments