നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര്യ സംരക്ഷണ സദസ് സംഘടിപ്പിച്ചു.
നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഗാന്ധിസ്മൃതി മണ്ഡപത്തിൽ സ്വാതന്ത്ര്യ സംരക്ഷണ സദസ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സംരക്ഷണ സദസ്സിൽ മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു. ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി. രാമചന്ദ്രൻ,നേതാക്കളായ അഡ്വ കെ.വി. രാജേന്ദ്രൻ, ശിവപ്രസാദ് അറുവാത്ത്, തെക്കുമ്പാടൻ ബാലകൃഷ്ണൻ, പി. രമേശൻ നായർ, ദിനേശൻ കരിങ്ങാട്ട്, എം.വി. ഭരതൻ, കെ. ഭാസ്ക്കരൻ, കെ. കുഞ്ഞികൃഷ്ണൻ, കെ. സുകു , വി.കെ രാമചന്ദ്രൻ,എ ഗംഗാധരൻ നായർ, കെ. രാജീവൻ, പി. പുഷ്കരൻ, ഉണ്ണി വേങ്ങര, , ടി.വി.ആർ സൂരജ്, കെ.എം രവീന്ദ്രൻ, ഗീതാ റാവു എന്നിവർ സംസാരിച്ചു.
No comments