Breaking News

ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ നീലേശ്വരം ഹിന്ദി കോളേജിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ നീലേശ്വരം ഹിന്ദി കോളേജിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. 
പ്രമുഖ ഗാന്ധിയൻ ഡോ.ടി.എം.സുരേന്ദ്രനാഥ് പതാക ഉയർത്തി. പ്രിൻസിപ്പൽ ഡോ.തമ്പാൻ തളിയിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിമുക്തഭടൻ വി.വി.ശശി കുട്ടികൾക്ക് സ്വാതന്ത്ര്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ചു. മധുരപലഹാര വിതരണവും നടത്തി.

No comments