Breaking News

ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ ഡിവൈഎഫ്‌ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി സ്വാതന്ത്ര്യദിനത്തിൽ സമരസംഗമം നടത്തി

ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി സ്വാതന്ത്ര്യദിനത്തിൽ സമരസംഗമം നടത്തി.
സിപിഎം നേതാവ് പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് എം.വി.ദീപേഷ് അധ്യക്ഷനായി. നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺ ടി.വി.ശാന്ത, എം.രാജൻ, പി.പി.മുഹമ്മദ് റാഫി, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സനുമോഹൻ, അമൃത സുരേഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം.വി.രതീഷ് സ്വാഗതം പറഞ്ഞു. നീലേശ്വരം കോൺവന്റ് ജംഗ്ഷൻ കേന്ദ്രീകരിച്ച് നടന്ന യുവജന പ്രകടനത്തിൽ നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്നു. പി.അഖിലേഷ്, സിനീഷ് കുമാർ, അഭിജിത്ത്, പി.സുജിത്ത് കുമാർ, വി.മുകേഷ് എന്നിവർ നേതൃത്വം നൽകി.

No comments