നീലേശ്വരം കിഴക്കൻകൊഴുവൽ എൻഎസ്എസ് കരയോഗം സ്വാതന്ത്ര്യദിനാഘോഷം നടത്തി
നീലേശ്വരം കിഴക്കൻകൊഴുവൽ എൻഎസ്എസ് കരയോഗം സ്വാതന്ത്ര്യദിനാഘോഷം നടത്തി.
കരയോഗമന്ദിരത്തിൽ കരയോഗം പ്രസിഡന്റ് രവീന്ദ്രൻ നായർ കോറോത്ത് പതാക ഉയർത്തി. സെക്രട്ടറി പത്മനാഭൻ നായർ മാങ്കുളം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് വിനോദ്കുമാർ ആനിക്കീൽ, ജോയിന്റ് സെക്രട്ടറി പ്രഭാകരൻ പേരോൽ, മുൻ സെക്രട്ടറി ഗോപിനാഥൻ നായർ മുതിരക്കാൽ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, വിനോദ്കുമാർ അരമന, സോമരാജൻ നായർ അരമന, ദാക്ഷായണി എറുവാട്ട് തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ ടി.ബാബു നന്ദി പറഞ്ഞു. ദേശീയഗാനാലാപനവും മധുരവിതരണവും നടത്തി.
No comments