Breaking News

നീലേശ്വരം എൻകെബിഎം എയുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷവും അനുമോദനവും നടത്തി

നീലേശ്വരം എൻ കെ ബി എം എ യു പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എൽ എസ് എസ്, യു എസ് എസ് വിജയികൾക്കുള്ള അനുമോദനം, എൻഡോവ്മെൻറ് വിതരണം ,അമ്മ വായന കുറിപ്പ് സമ്മാനദാനം ,എംബിബിഎസ് പ്രവേശനം ലഭിച്ച തുഷാരയെ ആദരിക്കൽ എന്നിവയും നടന്നു. വാർഡ് കൗൺസിലർ ഇ.ഷജീർ യോഗം ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡണ്ട് വരുൺ പ്രഭു അധ്യക്ഷനായി. ഹോസ്ദുർഗ് ബിപി സി സനിൽ കുമാർ വെള്ളുവ എൽഎസ്എസ് യുഎസ്എസ് വിജയികളെ അനുമോദിച്ചു. എംബിബിഎസിന് പ്രവേശനം ലഭിച്ച തുഷാരയെ സ്കൂൾ മാനേജർ കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ ആദരിച്ചു. അമ്മ വായന കുറിപ്പ് മത്സരവിജയികളെ പിടിഎ പ്രസഡൻ്റ് വരുൺ പ്രഭു അനുമോദിച്ചു. നീലേശ്വരം ജേസി എലൈറ്റിന്റെ ഭാരവാഹികൾ സ്കൂളിലേക്ക് നൽകിയ കമ്പ്യൂട്ടർ ഹെഡ്മിസ്ട്രസ് സി ജ്യോതിലക്ഷ്മി ഏറ്റുവാങ്ങി. പിടിഎ വൈസ് പ്രസിഡണ്ട് സനിൽകുമാർ, മദർ പി ടി എ പ്രസിഡണ്ട് വിദ്യ. സി ,വൈസ് പ്രസിഡണ്ട് സൈഫുന്നിസ.ടി, മുൻ പിടിഎ പ്രസിഡണ്ട് മുഹമ്മദ് ഹാരിസ്, സ്റ്റാഫ് പ്രതിനിധി പ്രേമജ.പി, സീനിയർ അസിസ്റ്റൻറ് വനജ. കെഎന്നിവർ സംസാരിച്ചു. 
ഹെഡ്മിസ്ട്രസ് സി ജ്യോതിലക്ഷ്മി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്യാംഭട്ട് .എം.ആർ നന്ദിയും പറഞ്ഞു. കുട്ടികളുടെ നൃത്ത സംഗീത ശിൽപം അരങ്ങേറി. പായസവിതരണവും നടത്തി

No comments