സാംസ്‌കാരിക പ്രവർത്തകൻ ജയചന്ദ്രൻ കുട്ടമത്ത് എൽഐസി കാഞ്ഞങ്ങാട് ബ്രാഞ്ചിൽ നിന്ന് വിരമിച്ചു
സാംസ്‌കാരിക പ്രവർത്തകൻ ജയചന്ദ്രൻ കുട്ടമത്ത് എൽഐസി കാഞ്ഞങ്ങാട് ബ്രാഞ്ചിൽ നിന്ന് വിരമിച്ചു.
എൽ ഐ സി എംപ്ലോയീസ് യൂണിയൻ കണ്ണൂർ കാസർകോട് ജില്ല കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 31 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച എൽ ഐ സി എംപ്ലോയീസ് യൂണിയൻ നേതാവ് ജയചന്ദ്രൻ കുട്ടമത്തിന് യാത്രയയപ്പ് നൽകി. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം എൽ എ യുമായ കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു . എം കെ പ്രേംജിത്ത് അദ്ധ്യക്ഷത വഹിച്ചു. ആൾ ഇന്ത്യാ ഇൻഷൂറൻസ് പെൻഷനേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം കുഞ്ഞികൃഷ്ണൻ, എൽ ഐ സി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷണൽ പ്രസിഡൻ്റ് കെ ബാഹുലേയൻ, ജനറൽ സെക്രട്ടറി എം ജെ ശ്രീറാം, അസ്വ: സി
ഷുക്കൂർ , എം സന്തോഷ് ,കെ ചന്ദ്രൻ, ഷിൻസ് ജോർജ്, എം രവിചന്ദ്രൻ, കെ കെ എസ് നമ്പൂതിരി, എം രാജൻ, എം ഹരിദാസ്, കെ വി വേണു. എന്നിവർ സംസാരിച്ചു. കെ അരവിന്ദൻ സ്വാഗതവും കെ അജയകുമാർ നന്ദിയും പറഞ്ഞു.
No comments