സീനിയർ ജേണലിസ്റ്റ്‌സ് ഫോറം ദേശീയ സമ്മേളനം: സായാഹ്ന പത്രസംഗമം ഇന്ന്കാഞ്ഞങ്ങാട്ട്
സീനിയർ ജേണലിസ്റ്റ് ഫോറം കേരളയുടെ നേതൃത്വത്തിൽ മുതിർന്ന മാധ്യമപ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനം നടത്തുന്നതിന് മുന്നോടിയായി ഫോറം ജില്ലാ കമ്മിറ്റി ഇന്ന് സായാഹ്ന പത്രസംഗമം നടത്തും.
വൈകിട്ട് മൂന്നിന് കാഞ്ഞങ്ങാട് പ്രസ്‌ഫോറം ഹാളിൽ ചേരുന്ന സംഗമം കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസ് ലർ ഡോ ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യും. ഫോറം ജില്ലാ പ്രസിഡന്റ് വി വി പ്രഭാകരൻ അധ്യക്ഷത വഹിക്കും. ചരിത്രകാരൻ ഡോ സി ബാലൻ ആദരസമർപ്പണം നിർവഹിക്കും. ലേറ്റസ്റ്റ് ദിനപത്രം പത്രാധിപർ അരവിന്ദൻ മാണിക്കോത്ത്, ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനം, മലബാർ വാർത്ത പത്രാധിപർ ബഷീർ ആറങ്ങാടി, കാരവൽ പത്രാധിപർ എസ് സുരേന്ദ്രൻ, ഉത്തരദേശം പത്രാധിപർ മുജീബ് അഹമ്മദ്, പി കെ അബ്ദുൽറഹ്‌മാൻ, മാട്ടുമ്മൽ ഹസ്സൻ ഹാജി എന്നിവരെ ആദരിക്കും. എസ് ജെ എഫ് കെ വൈസ് പ്രസിഡന്റ് സണ്ണി ജോസഫ് സംസാരിക്കും. ഫോറം ജില്ലാ സെക്രട്ടറി എൻ ഗംഗാധരൻ സ്വാഗതവും ട്രഷറർ ഖാലിദ് പൊവ്വൽ നന്ദിയും പറയും.
No comments