Breaking News

നീലേശ്വരം പാലക്കാട്ട് നാളെ ഡോ.ഹരിദാസ് വെർക്കോട്ട് അനുസ്മരണവും അനുമോദനവും


സിപിഐ നീലേശ്വരം ലോക്കൽ കമ്മിറ്റി ഡോ. ഹരിദാസ് വെർക്കോട്ട് അനുസ്മരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും നാളെ നടക്കും. നാളെ  3 മണിക്ക് പാലക്കാട്ട് വിമുക്തഭട ഭവനിൽ വെച്ചാണ് പരിപാടി.ഡോ. ഹരിദാസ് അനുസ്മരണ പ്രഭാഷണം കിസാൻസഭാ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണൻ നിർവ്വഹിക്കും. സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ എം അസിനാർ,പി വിജയകുമാർ എന്നിവർ പ്രസംഗിക്കും. പ്ലസ് ടു , എസ് എസ് എൽ സി, പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും യു എസ് എസ്, സ്കൂൾ ശാസ്ത്രോത്സവം എന്നിവയിൽ വിജയികളായവരെയും കായിക മേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയ മനോജ് പള്ളിക്കരയേയും ആണ് അനുമോദിക്കുന്നത്.
കായിക മേഖലയിലെ സമഗ്ര സംഭാവനകൾ നൽകിയ മനോജ് എം പള്ളിക്കര, യു എസ് എസ് വിജയികളായ ദിയ ബാബു, ആദിനാഥ്, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അർജുൻ കൃഷ്ണ,തീർത്ഥ സി വി , ആരോമൽ, ശീതൾ ശശി, നളിന വിജയൻ, പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയികളായ അമർനാഥ് കെ, റിയാ വിൻസെൻ്റ് എന്നിവരാണ് അനുമോദനം ഏറ്റുവാങ്ങുന്നത്.
അനുമോദന സദസ്സ് അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ഡോ.വൽസൻ പിലിക്കോട് ഉൽഘാടനം ചെയ്യും. നീലേശ്വരം നഗരസഭാ വിദ്യാഭ്യാസ, കലാ കായിക സ്ഥിരം സമിതി അദ്ധ്യക്ഷ പി ഭാർഗ്ഗവി അദ്ധ്യക്ഷത വഹിക്കും. സി പി ഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി സി വി വിജയരാജ്, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി എ പ്രഭിജിത്ത് എന്നിവർ ആശംസകൾ അർപ്പിക്കും. 
ലോക്കൽ സെക്രട്ടറി രമേശൻ കാര്യങ്കോട് സ്വാഗതവും അസി.സെക്രട്ടറി എം വി ചന്ദ്രൻ നന്ദിയും പറയും.

No comments