Breaking News

സർക്കാർ വിപണിയിൽ ഇടപ്പെട്ടിലെങ്കിൽ ഭക്ഷണ വില ഹോട്ടലിൽ വർദ്ധിപ്പിക്കും: കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഭക്ഷ്യ മേഖല ഒന്നാകെ പ്രതിസന്ധിയിലാക്കി. വിലക്കയറ്റം തുടർന്നാൽ ഹോട്ടൽ ഭക്ഷണ വില വർദ്ധിപ്പിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി അറിയിച്ചു.
വെളിച്ചണ്ണ , തേങ്ങാ, ബിരിയാണി അരി ഉൾപ്പെടെ നിത്യാപയോഗ സാധനങ്ങളുടെ വില കുതിച്ച് ഉയരുകയാണ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ജില്ലയിൽ രണ്ട് മേഖലകളായി തിരിച്ച് 5/8/25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുമ്പള പഞ്ചായത്തിലേയ്ക്കും, 7/8/25 വ്യാഴാഴ്ച 10 മണിക്ക് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലേക്കും പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുകയാണ്.
1. PCB യുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക.
2. ഉറവിട മാലിന്യ സംസ്ക്കരണത്തിന് പൊതു സംവിധാനം ഏർപ്പെടുത്തുക
3. അനധികൃത സമാന്തര ഹോട്ടൽ തട്ടുകൾക്കെതിരെ നടപടി സ്വികരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ആദ്യ ഘട്ടം രണ്ട് മേഖലകളിലും, പിന്നീട് ജില്ലാകലക്ട്രറ്റിലേയ്ക്കും നടത്തുമെന്ന് അസോസിയേഷൻ ജില്ലാ ഭാരവാഹികളായ നാരായണ പൂജാരി , ബിജു ചുള്ളിക്കര, മുഹമ്മദ് ഗസാലി , രഘുവീർ പൈ, അബ്ദുള്ള താജ്, രാജൻ കളക്കര സത്യൻ ഇരിയണ്ണി , അജേഷ് നുള്ളിപ്പാടി , നാരായണൻ ഊട്ടുപുര എന്നിവർ അറിയിച്ചു.

No comments