ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് നീലേശ്വരം ഇ എംഎസ് സ്റ്റേഡിയത്തിൽ ആവേശത്തുടക്കം ആദ്യദിനം കാസർകോട് പെർഡാല എം പി ഇന്റർനാഷണൽ സ്‌കൂളിന്റെ കുതിപ്പ്.
ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് നീലേശ്വരം ഇ എംഎസ് സ്റ്റേഡിയത്തിൽ ആവേശത്തുടക്കം ആദ്യദിനം കാസർകോട് പെർഡാല എം പി ഇന്റർനാഷണൽ സ്‌കൂളിന്റെ കുതിപ്പ്. 10, 12 വയസ്സിന് താഴെയുള്ള ആൺ, പെൺ കുട്ടികളുടെ എം.പി.ഐ സ്ക്കൂൾ പെരഡാല 69 പോയന്റുമായി മുന്നിട്ടുനിൽക്കുന്നു . 41 പോയന്റുമായി പി.ടി.എം എയുപി സ്ക്കൂൾ രണ്ടാം സ്ഥാനത്തും 34 പോയന്റു വീതം നേടി എലിസബത്ത് കോൺവെന്റ് സ്കൂളും ഏക ലിവ്യാ സ്കൂൾ കരിന്തളവും മൂന്നാം സ്ഥാനത്തുമാണ്. ഡോ. വി സുരേശൻ മീറ്റ് ഉദ്ഘാടനം ചെയ്തു. അത്ലറ്റിക്അസോസിയേഷൻ ജില്ല പ്രസിഡൻ്റ് കെ വിജയകൃഷ്ണൻ അധ്യക്ഷനായി. ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് പി പി അശോകൻ, വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് സെക്രട്ടറി എ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ല സെക്രട്ടറി പി ഗോപാലകൃഷ്ണൻ സ്വാഗതവും ടി ശ്രീധരൻ നായർ നന്ദിയും പറഞ്ഞു.
No comments