Breaking News

ലോക ശ്വാസകോശാർബുദ ദിനംജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂരിൽ സംഘടിപ്പിച്ചു

ശ്വാസകോശാർബുദ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂർ ഇകെ നായനാർ സ്മാരക ഗവൺമെൻറ് പോളിംഗ് ടെക്നിക്കിൽ സംഘടിപ്പിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശംശുദ്ദീൻ ആയിറ്റി ഉദ്ഘാടനം ചെയ്തു.പോളിടെക്നിക് പ്രിൻസിപ്പൽ സ്വർണ്ണ സി അധ്യക്ഷത വഹിച്ചു.ജില്ലാ ടെക്നിക്കൽ ഓഫീസർ പി.ബിമൽഭൂഷൻ ശ്വാസകോശാർബുദദിന സന്ദേശം നൽകി. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.രഞ്ജിത്ത് പി ആരോഗ്യ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു.നീലേശ്വരം താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ അജിത്ത് സി ഫിലിപ്പ് സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചും , കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പുകവലിയും പുകയിലജന്യവസ്തുക്കൾ മൂലവും ഉണ്ടാകുന്ന ശ്വാസകോശ അർബുദത്തെക്കുറിച്ചും 
വിദ്യാലയ പരിസരത്ത് പുകയിലയും മറ്റു വസ്തുക്കളുംസൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട 
COTPA Act നെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകി.

*

No comments