വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് നീലേശ്വരത്ത് പന്തം കൊളുത്തി പ്രകടനം നടത്തി
അറുപത് വയസ്സുകഴിഞ്ഞ മുഴുവൻ ആളുകൾക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് വൺ ഇന്ത്യ വണ്‍ പെൻഷൻ മൂവ്മെന്റ് നീലേശ്വരത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. ഈ ആവശ്യത്തിനുമേൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുലർത്തുന്ന നിഷേധാത്മകമായ നയത്തിൽ പ്രതിഷേധിച്ച് നിലേശ്വരം ബസ്റ്റാൻഡ് മുതൽ റെയിൽവേ സ്റ്റേഷൻ വരെയാണ് പന്തം കൊളുത്തി പ്രകടനം നടത്തിയത് . സംസ്ഥാന പ്രസിഡന്റ് എൻ.എം ഷെരീഫ്, വർക്കിംഗ് പ്രസിഡണ്ട് എൻ രാധാകൃഷ്ണൻ , സ്ഥാപക നേതാവ് ബിജു എം ജോസഫ് , ട്രഷറർ സുരേന്ദ്രൻ ചങ്ങരോത്ത്, ജില്ലാ പ്രസിഡന്റ് മാട്ടുമ്മൽ ഹസ്സൻ ഹാജി, സെക്രട്ടറി കെ രാമചന്ദ്രൻ , വിജയൻ എന്നിവർ നേതൃത്വം നൽകി.
No comments