ജാതി സെൻസസിൽ തിയ്യരെ പ്രേത്യേക സമുദായമായി രേഖപ്പെടുത്തണം : തിയ്യ മഹാസഭാ
സർക്കാർ അടുത്ത വർഷം രാജ്യത്ത് നടത്താൻ പോകുന്ന ജാതി സെൻസസിൽ കേരളത്തിലെ തിയ്യരെ പ്രത്യേക സമുദായമായി രേഖപ്പെടുത്തണമെന്നും അതിന് ആവിശ്യമായ നടപടികൾ സംസ്ഥാന സർക്കാർ അടിയന്തിരമായി കൈക്കൊള്ളണമെന്നും തിയ്യ മഹാസഭാ ചെറുവത്തൂർ വില്ലേജ് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു.മലബാറിലെ ഏകദേശം 50 ലക്ഷത്തിന് മുകളിൽ വരുന്ന തിയ്യരെ വരാൻ പോകുന്ന ജാതിസെൻസസിൽ പ്രേത്യേക സമുദായമായി ഉൾപ്പെടുത്തുവാൻ സംസ്ഥാന ഗവണ്മെന്റും, കേന്ദ്രസർക്കാറും ആവിശ്യമായ നടപടികൾ എടുക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്‌തു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം പറഞ്ഞു. തിയ്യർ ഈഴവരുടെ ഉപജാതി അല്ല. ആചാര,അനുഷ്ഠാനങ്ങൾ കൊണ്ടും, പൈതൃകം കൊണ്ടും ഏറ്റവും ശ്രേഷ്ഠമായ തിയ്യരെ ഈഴവ രുടെ ഉപജാതി ആക്കി തിയ്യർക്ക് ലഭിക്കേണ്ട സംവരണം അടക്കം ഉള്ള ആനുകൂല്യങ്ങൾ തട്ടി എടുക്കുക യാണ് ഇത്രയും കാലം നടന്നതെന്നും ഇനി അത് അനുവദിക്കില്ല യെന്നും, ഇതിന് വേണ്ട നിയമ പോരാട്ടം തിയ്യ മഹാസഭാ ആരംഭിച്ചതാ യും ഗണേഷ് അരമങ്ങാനം കൂട്ടിച്ചേർത്തു.യൂണിറ്റ് സെക്രട്ടറി പി സി പ്രദീപ് കുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്
വീജയൻ പണിക്കർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ
ജില്ലാ പ്രസിഡന്റ് പി സി വിശ്വംഭരൻ പണിക്കർ മുഖ്യാഥിതിയായിരുന്നു. വിവിധ മേഖലകളിൽ അംഗീകാരം നേടിയ വ്യക്തികളെ ആദരിക്കൽ,ഉന്നത വിജയങ്ങൾ നേടിയ വിദ്യാർത്ഥി കൾക്ക് അനുമോദനങ്ങൾ, മെമ്പർമാർക്ക് ഓണ കിറ്റ് വിതരണം തുടങ്ങിയവ ജനറൽ ബോഡി യോഗത്തിൽ നൽകി.
ഡോ. കെ വി ഭാസ്‌കരൻ ചടങ്ങിൽ വിശിഷ്ടാഥിതിയായും, ജില്ലാ ജനറൽ സെക്രട്ടറി കെ വി പ്രസാദ്, ജില്ലാ ട്രഷറര്‍ ടി വി രാഘവൻ, ജില്ലാ ഓർഗനൈസർ ദാമോദരൻ കൊമ്പത്ത്,
മഹിളാ തിയ്യ മഹാസഭാ ജില്ലാ പ്രസിഡന്റ് സുധാഭ ഭാസ്‌കരൻ,
ജില്ലാ സെക്രട്ടറി വിശ്വൻ എളേരി,
തൃക്കരിപ്പൂർ മേഖല പ്രസിഡന്റ് നാരായണൻ ചന്തേര, സെക്രട്ടറി
ലക്മണൻ
കെ വി, ട്രഷറര്‍ കരുണാകരൻ,
മുരളി,
പി കെ ക്യഷ്ണൻ,
പി വി വനജ,
ഉഷ എം വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
No comments