Breaking News

നീലേശ്വരം കിഴക്കൻ കൊഴുവൽ എൻഎസ്എസ് കരയോഗം ഓണാഘോഷം നടത്തി

നീലേശ്വരം കിഴക്കൻ കൊഴുവൽ എൻ എസ് എസ് കരയോഗം ഓണാഘോഷം നടത്തി.
കരയോഗ മന്ദിരത്തിൽ ഓണപ്പാട്ട് മൽസരം,ഓണം പ്രശ്നോത്തരി തുടങ്ങി നിരവധി മൽസരങ്ങളും , വനിതാ സമാജത്തിൻെറ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച തിരുവാതിരയും ആകർഷകമായി. സമാപന സമ്മേളനം 
ആദരണീയ അരമന അച്ചൻ പ്രമുഖ ആധ്യാത്മീക ആചാര്യൻ എ.കെ.ബി .നായർ ഉദ്ഘാടനം ചെയ്തു.എറുവാട്ട് അച്ചൻ കരുണാകരൻ നായർ മുഖ്യാതിഥി ആയി. കരയോഗം സെക്രട്ടറി പത്മനാഭൻ നായർ മാങ്കുളം സ്വാഗതം പറഞ്ഞു. കരയോഗം പ്രസിഡണ്ട് രവീന്ദ്രൻ നായർ കോറോത്ത് അദ്ധ്യക്ഷനായി.
കാസറഗോഡ് നാർകോട്ടിക്സെൽ ഡി.വൈ.എസ്.പി. അനിൽകുമാർ സമ്മാനദാനം നിർവഹിച്ചു . വൈസ് പ്രസിഡണ്ട് വിനോദ്കുമാർ ,ജോ.സെക്രട്ടറി പ്രഭാകരൻ പേരോൽ ,വനിതാസമാജം പ്രസിഡണ്ട് ദാക്ഷായണി എറുവാട്ട് ,എന്നിവർ ആശംസ നടത്തി. ട്രഷററർ ബാബു.ടി നന്ദിയും പറഞ്ഞു .തുടർന്ന് പായസവിതരണവും നടന്നു.

No comments