Breaking News

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കർഷകദിനത്തിൽ മൂന്നാം വാർഡ് നെല്ലിയടുക്കത്ത് സൗജന്യ തെങ്ങിൻ തൈ വിതരണം സംഘടിപ്പിച്ചു.

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകദിനത്തിൽ മൂന്നാം വാർഡ് നെല്ലിയടുക്കത്ത് സൗജന്യ തെങ്ങിൻ തൈ വിതരണം സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ മനോജ് തോമസ്, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ എ വി മോണിറ്റി കമ്മിറ്റി അംഗങ്ങളായ കെ വി ജയകുമാർ, സി നാരായണൻ എഡിഎസ് സെക്രട്ടറി സീന കെ വി എഡിഎസ് പ്രസിഡണ്ട് പുഷ്പലത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തൊഴിലുറപ്പ് ഓവർസിയർ അഭിജിത്ത് കെ സ്വാഗതം പറഞ്ഞു തുടർന്ന് വന്ന എല്ലാവർക്കും തെങ്ങിൻ തൈ വിതരണം ചെയ്തു.

No comments