Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ അനശ്വര കലാകായിക വേദി ജനറൽ ബോഡി യോഗം നടത്തി.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ അനശ്വര കലാകായിക വേദി ജനറൽ ബോഡി യോഗം നടത്തി. കോട്ടപ്പുറം റോയൽ പാലസ് ഹൗസ് ബോട്ടിൽ നടന്ന പരിപാടി പ്രവാസിയും ക്ലബ്ബിന്റെ മുതിർന്ന അംഗവുമായ രമേശ് ദേവരാഗം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് രാജീവൻ അറുവാത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത കലാകാരൻ ബാലചന്ദ്രൻ കൊട്ടോടി മുഖ്യാതിഥിയായിരുന്നു. നീന്തൽ പരിശീലകനായ നിർമ്മൽരാജ് യുവ ഗാനരചയിതാവും കവിയുമായ വിജയകുമാർ മങ്കത്തിൽ എന്നിവരെ അനുമോദിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന കഞ്ചാവ് മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളണമെന്ന് യോഗം തീരുമാനിച്ചു. ക്ലബ്ബ് സെക്രട്ടറി ശിവകുമാർ പുറവങ്കര സ്വാഗതവും ട്രഷറർ രാജേഷ് പൈനി നന്ദിയും പറഞ്ഞു.

No comments