പെരിയ കേന്ദ്രസർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ: മൂന്നാം ബാച്ച് തുടങ്ങി
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന്റെ (ഐടെപ്) മൂന്നാമത്തെ ബാച്ചിന് തുടക്കം. ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ആര്‍. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പ്രൊഫ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ, പ്രൊഫ. അമൃത് ജി. കുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. എജ്യൂക്കേഷന്‍ വിഭാഗം അധ്യക്ഷന്‍ പ്രൊഫ. വി.പി. ജോഷിത്ത് സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സബ അനീസ് നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംബന്ധിച്ചു. ഈ ആധ്യയന വര്‍ഷം പ്രവേശനം നേടിയവരില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുണ്ട്. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായി 2023ലാണ് ഐടെപ് പ്രോഗ്രാമുകള്‍ സര്‍വകലാശാല ആരംഭിച്ചത്. ബി.എസ്.സി. ബി.എഡ് (ഫിസിക്സ്, സുവോളജി), ബി.എ. ബി.എഡ് (ഇംഗ്ലീഷ്, എക്കണോമിക്സ), ബി.കോം. ബിഎഡ് എന്നിങ്ങനെ അഞ്ച് പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്.
.........................................
No comments