Breaking News

ഇടത്തോട് റോഡ് വികസനം: പണി ഉടൻ ആരംഭിക്കും

നീലേശ്വരം-ഇടത്തോട് റോഡ് വികസന പദ്ധതിയിൽ ഇനി പ്രവർത്തി നടക്കാൻ ബാക്കിയുള്ള നീലേശ്വരം നഗരസഭ പ്രദേശത്തുള്ള ഭാഗത്തെ റോഡ് വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 42.1 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി കിഫ്ബി അനുവദിച്ചിരുന്നത്. നീലേശ്വരം റെയിൽവേ ഓവർ ബ്രിഡ്ജ് മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗത്താണ് ഇനി പ്രവർത്തി നടക്കുവാനുള്ളത്. മേൽ പ്രദേശത്ത് കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ഭൂമി അക്വയർ ചെയ്തു കൊണ്ടാണ് നിലവിലെ റോഡ് വീതികൂട്ടി നവീകരണ പ്രവർത്തികൾ നടത്തേണ്ടത്. 127 ഭൂ ഉടമകൾക്കായി 10 കോടി 80 ലക്ഷം രൂപ ഇതിനായി റവന്യൂ വകുപ്പ് വിതരണം ചെയ്തു ഭൂമി ഏറ്റെടുത്തു. കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ഭൂമിയുടെ അക്വയർ നടപടി പൂർത്തീകരിച്ചാണ് റവന്യൂ വകുപ്പ് പിഡബ്ല്യുഡി വിഭാഗത്തിന് കൈമാറിയത്. കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനുള്ള കരാർ ഏറ്റെടുത്ത കരാറുകാർ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. കെട്ടിടങ്ങൾ പൂർണ്ണമായും പൊളിച്ചു മാറ്റുന്നതോടു കൂടി റോഡ് ആധുനിക വൽകരണത്തിലേക്ക് കടക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന നിലേശ്വരം-എടത്തോട് റോഡ് വികസന പ്രവർത്തികൾ നിർവ്വഹിക്കുന്നത് പിഡബ്ല്യുഡിയിൽ പ്രത്യേകമായി രൂപീകരിച്ച കെ ആർ എഫ് ബി വിഭാഗമാണ്. നീലേശ്വരം ഇടത്തോട് റോഡ് നവീകരണ പദ്ധതി യാഥാർത്ഥ്യം ആവുന്നതോടുകൂടി നിലേശ്വരം നഗരത്തിൽ നിന്നും കിഴക്കൻ പ്രദേശങ്ങളിലേക്ക് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവും

No comments