Breaking News

ചോയ്യങ്കോട് ചുരിപ്പാറയിൽ മൈ സ്റ്റോൺ കമ്പനി പ്രവർത്തനം തുടങ്ങി

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ ചുരിപ്പാറ പ്രദേശത്ത് മൂന്ന് സുഹൃത്തുക്കൾ ചേർന്ന് "മൈ സ്റ്റോൺ കമ്പിനി എന്ന ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ചെങ്കല്ലിൽ നിന്ന് ടൈൽസ്, തേപ്പിന് പകരം പെയിൻറിഗ് മാത്രം ചെയ്ത് ഉപയോഗിക്കുന്ന കല്ലുകൾ എന്നിവ ഉണ്ടാക്കുന്ന കമ്പിനിയാണ് തുടങ്ങിയത്
സാബുരാജ്, സുമേഷ്‌, ' ലോറൻസ് എന്നീ മൂന്ന് സുഹൃത്തുകൾ ചേർന്ന് ആരംഭിച്ചത്. കൂടുതൽ ആളുകൾക്ക് തൊഴിൽ സാധ്യതയുള്ള ഈ സംരംഭത്തിൻ്റെ ഉത്ഘാടനം കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈജമ്മ ബെന്നി നിർവ്വഹിച്ചു. എൻ വി. സുകുമാരൻ, വി വി നാരായണൻ , എസ് .കെ ചന്ദ്രൻ, സാബു രാജ്, സുമേഷ്, ലോറൻസ് എന്നിവർ സംസാരിച്ചു.

No comments