Breaking News

രാഹുൽ മാങ്കൂട്ടത്തിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ബ്ലോക്ക്‌ കമ്മിറ്റി നീലേശ്വരത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
മാങ്കൂട്ടത്തിനെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ എം പി, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവരെ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം വി രതീഷ് ഉദ്ഘാടനം ചെയ്തു. എം.വി.ദീപേഷ് അധ്യക്ഷത വഹിച്ചു. സിനീഷ് കുമാർ, വി മുകേഷ്, പി സുജിത്ത് കുമാർ, ടി കെ അനീഷ്, സബിൻ സത്യൻ, നിജേഷ്, വി വി ജിതേഷ്, മാളവിക, ആതിര എന്നിവർ സംസാരിച്ചു. അമൃത സുരേഷ് സ്വാഗതം പറഞ്ഞു.
................

No comments