Breaking News

രാജീവ് ഗാന്ധിയുടെ ജന്മദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സദ്ഭാവനാ ദിനമായി ആചരിച്ചു

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മ വാർഷികദിനം സദ്ഭാവനാ ദിനമായി ആചരിച്ചു.നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും, അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു .ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി. രാമചന്ദ്രൻ, നഗരസഭ യു ഡി എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ഇ ഷജീർ , നേതാക്കളായ കെ കുഞ്ഞികൃഷ്ണൻ, ഷംസു മൂലപ്പള്ളി, വി വി സജ്ജയ്കുമാർ, കമലാക്ഷൻ നായർ തേർവയൽ, എ.വി. പത്മനാഭൻ എന്നിവർ സംസാരിച്ചു.

No comments