Breaking News

കേരള സീനിയർ സിറ്റിസൺ ഫോറം പുതുക്കൈ യൂണിറ്റ് ഓണാഘോഷവും, കുടുംബ സംഗമവും , പുതുക്കൈ ഗവ:യു.പി സ്കൂൾ നടത്തി

കേരള സീനിയർ സിറ്റിസൺ ഫോറം പുതുക്കൈ യൂണിറ്റ് ഓണാഘോഷവും, കുടുംബ സംഗമവും , പുതുക്കൈ ഗവ:യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് കെ.കുഞ്ഞിക്കണ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.രവീന്ദ്രൻ മുഖ്യാതിഥിയായി. നീലേശ്വരം മുൻസിപ്പൽ സെക്രട്ടറി പ്രകാശൻ കൊട്ടറ , യുണിറ്റ് വൈസ് പ്രസിഡണ്ട് നാരായണൻ മാസ്റ്റർ, ട്രഷറർ എ.കരുണാകരൻ, വി.ഗംഗാധരൻ , കെ.വി. ശാന്ത, ടി.സരോജിനി എന്നിവർ പ്രസംഗിച്ചു. യുണിറ്റ് സെക്രട്ടറി എം.വി. വിജയൻ സ്വാഗതവും, ജോ: സെക്രട്ടറി സി.വി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.

No comments