Breaking News

നീലേശ്വരം ജി.എൽ.പി. സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.

നീലേശ്വരം ജി.എൽ.പി. സ്കൂളിൽ 2024-25 വർഷത്തെ എൽ.എസ്.എസ് വിജയികൾക്കുള്ള അനുമോദന പരിപാടി വിജയോത്സവം സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി. ഭാർഗവി പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി. ബിന്ദു അധ്യക്ഷത വഹിച്ചു. 2024.25 വർഷം വിദ്യാലയത്തിനെ വിജയത്തേരിലേറ്റിയ ഇരുപത് എൽ.എസ് എസ് വിജയികളും അനുമോദനം ഏറ്റുവാങ്ങി. മുൻ എച്ച്.എം.പി നളിനി ടീച്ചർ, പി.ടി.എ പ്രസിഡണ്ട് ദീപു എം.വി , എസ്.എം സി ചെയർമാൻ പി.കെ.രതീഷ്, എം.പി.ടി.എ പ്രസിഡണ്ട് സിന്ധു സതീഷ് , സീനിയർ അസിസ്റ്റൻ്റ് ബി. ഇന്ദിര, എസ്.ആർ.ജി കൺവീനർ വി.സീമ, സ്കൂൾ ലീഡർ ആരാധ്യ എസ്.നായർ, ദേവതീർത്ഥ , മാധവ് ഡാംസ് എന്നിവർ സംസാരിച്ചു. എൽ. എസ് എസ് വിജയിയായ ദേവതീർത്ഥ വിദ്യാലയത്തിന് പുസ്തകങ്ങൾ കൈമാറി. പ്രധാന അധ്യാപകൻ പി.കെ.ബിജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.അശിദ നന്ദിയും പറഞ്ഞു

No comments