നീലേശ്വരം അഴിത്തല പി.ടി.തോമസ് ഗ്രന്ഥാലയത്തിൽ സ്വാതന്ത്ര്യദിനാഘോഷവും വിജയോത്സവം നടത്തി
അഴിത്തല പി.ടി. തോമസ് ഗ്രന്ഥാലയത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തോടൊപ്പം വിജയോത്സവം 2024-25 നടത്തി. എസ് എസ് എൽ സി പ്ലസ്ടു വിജയികൾക്ക് നൽകിയ അനുമോദന യോഗം നീലേശ്വരം മുനിസിപ്പൽ കൗൺസിലർ,ഇ.ഷജീർ ഉദ്ഘാടനം ചെയ്തു. സുഗണന്‍ ഓരി അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്ക്, ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അധ്യക്ഷൻ സുനിൽ പട്ടേന ഉപഹാരങ്ങൾ സമർപ്പിച്ചു. വാർഡ് കൗൺസിലർ, പി.കെ. ലത മുഖ്യ അതിഥിയായിരുന്നു. കെ പ്രകാശൻ സ്വഗതവും, കെ പി ബാബു നന്ദിയും പറഞ്ഞു.
No comments