വെൽഫെയർ പാർട്ടി പടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നു
വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു രൂപീകരിച്ച വെൽഫെയർ പാർട്ടി പടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നു. സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 21, 22 തീയതികളിൽ വാർഡ് കൺവൻഷനുകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ടി.കെ. അഷ്‌റഫ് അധ്യക്ഷനായ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച്. ബാലകൃഷ്ണൻ, സെക്രട്ടറിമാരായ സി.എം. യൂസഫ്, കെ.വി.പി. കുഞ്ഞ അഹമ്മദ്, മണ്ഡലം സെക്രട്ടറി അഫ്സൽ വി.കെ., ടി.എം.എ. ബഷീർ, പി. അബ്ദുൽ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.പി.കെ. അഷ്‌റഫ് സ്വാഗതവും പി.സി. ഫാറൂഖ് നന്ദിയും പറഞ്ഞു.
No comments