നെഹ്റു കോളേജിൽ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.
ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ ലേണിങ് സപ്പോർട്ട് സെൻ്റ്ററായ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ പഠിതാക്കൾക്കായി ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. സർവകലാശാലയിലുള്ള കോഴ്സുകളെ കുറിച്ചും അഡ്മിഷൻ സംബന്ധമായ കാര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾക്ക് കോളജിലെ ഹെൽപ്പ് ഡെസ്കിനെ സമീപിക്കാവുന്നതാണ്.കോളേജിൽ അനുവദിച്ചിട്ടുള്ള ലേണേർസ് സപ്പോർട്ട് സെൻ്ററിൽ ഇപ്പോൾ 15 ബിരുദ പ്രോഗ്രാമുകൾക്കും 12 ബിരുദാനന്തര പ്രോഗ്രാമുകൾക്കുമാണ് അനുമതി ലഭിച്ചിട്ടുള്ളത്.വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളും ശാസ്ത്രീയമായുള്ള സ്റ്റഡി മെറ്റീരിയലുകളും ലേണേർസ് സപ്പോർട്ട് സെൻ്ററുകളിൽ ലഭ്യമാണ്.സർവകലാ ശാല നൽകുന്ന എല്ലാ പ്രോഗ്രാമുകളും യു.ജി.സി. അംഗീകരിച്ചതും പി.എസ്.സി.അംഗീകാരമുള്ളവയുമാണ്
ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹമുള്ള യോഗ്യതയുള്ള ആർക്കും സർവ്വകലാശാലയുടെ വിവിധ പ്രോഗ്രാമുകളിൽ അഡ്മിഷൻ എടുക്കാവുന്നതാണ്.ഈ വർഷത്തെ അഡ്മിഷൻ്റെ അവസാന തീയതി സെപ്തംബർ 10 ആണ്.കൂടുതൽ വിവരങ്ങൾക്ക് കോളെജിലെ ഹെൽപ്പ് ഡെസ്ക്കുമായി ബന്ധപ്പെടാവുന്നതാണ്.
No comments