Breaking News

ചെറുവത്തൂർ റെയിൽ വേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: പാസഞ്ചേഴ്സ് ഫോറം

ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ കോവിഡ് സമയത്ത് നിർത്തലാക്കിയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾ ക്ക് സ്റ്റോപ്പ്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട് തുടർ പ്രക്ഷോഭത്തിന് ഒരുങ്ങി ചെറുവത്തൂർ 
റെയിൽവേ പാസഞ്ചേഴ്സ് ഫോറം . ഇതിന്റെ ഭാഗമായി കേന്ദ്ര റെയിൽവേ മന്ത്രിക്കും, പാലക്കാട് ഡിവിഷൻ മാനേജർക്കും യാത്രക്കാരുടെ ആവശ്യങ്ങൾ അടങ്ങിയ ആയിരം കത്തുകൾ അയക്കും . ചെറുവത്തൂരിൽ കോവിഡിന് മുമ്പ് ഉണ്ടായിരുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് സ്റ്റോപ്പ് പുനസ്ഥാപിക്കുക ചെന്നൈ, സൂപ്പർ ഫാസ്റ്റ് , KSR ബഗളുരു വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. അതോടൊപ്പം ഇന്റർ സിറ്റി എക്സ്പ്രസ് കാസർഗോഡേക്ക് നീട്ടുക. കണ്ണൂർ - കാസർഗോഡ് റൂട്ടിൽ മെമു സർവ്വിസ് ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു . ചെറുവത്തൂർ റെയിൽ വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യ വികസനവും, പ്ലാറ്റ് ഫോം മേൽ കൂര വിപുലീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ചെറുവത്തൂർ റെയിൽ വേ പാസഞ്ചേഴ്സ് ഫോറം വാർഷിക ജനറൽ ബോഡി യോഗത്തിൽ ചെയർമാൻ കുഞ്ഞിക്കണ്ണൻ കയ്യൂർ അധ്യക്ഷനായി. കൺവീനർ അജയ് കുമാർ കരിവെള്ളൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി. ഗോപി, സത്യ ഹരി, വെങ്ങാട്ട് ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കുഞ്ഞിക്കണ്ണൻ കയ്യൂർ ( ചെയർമാൻ ) അജയ് കുമാർ കരിവെള്ളൂർ ( ജന. കൺവീനർ )

No comments