അനന്തംപള്ള ക്ഷീരോൽപാദക സഹകരണ സംഘം ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് ക്ഷീര വികസന യൂണിറ്റിൻ്റെയും അനന്തംപള്ള ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അനന്തം പള്ള വിവി സ്മാരക വായനശാലയിൽ വെച്ച് ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു കാഞ്ഞങ്ങാട് നഗരസഭ വികസന കാര്യ സ്റ്റാൻ്റിങ് ചെയർപേഴ്ൻ കെ.ലത ഉൽഘാടനം ചെയ്തു. അനന്തം പള്ള ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് സി.രവിന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചും ആദായകരമായ പശുപരിപാലനത്തെ കുറിച്ചും ക്ഷീര വികസന ഓഫീസർ മനോജ് കുമാർ പി.വി ക്ലാസ് എടുത്തു. അനന്തംപള്ള ക്ഷീരസഹകരണ സംഘം സെക്രട്ടറി ജിതിഷ ഒ.സ്വാഗതവും ക്ഷീരസഹകരണ സംഘം ഡയറക്ടർ പി.വി മണി നന്ദിയും പറഞ്ഞു
No comments