Breaking News

ശിശു പരിചരണ കേന്ദ്രത്തിന് നീലേശ്വരം സീനിയർ ചേംബറിന്റെ സ്നേഹഹസ്തം.

ശിശു പരിചരണ കേന്ദ്രത്തിന് നീലേശ്വരം സീനിയർ ചേംബറിന്റെ സ്നേഹഹസ്തം.
ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിചരണ കേന്ദ്രമായ ചിറപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇടം' ചാരിറ്റബിൾ ട്രസ്റ്റിലേക്ക് നീലേശ്വരം സീനിയർ ചേംബർ ഫിസിയോ തെറാപ്പി ഉപകരണങ്ങൾ കൈമാറി. ജീവൻ വിദ്യ ഹാളിൽ നടത്തിയ ചടങ്ങിൽ പ്രസിഡണ്ട്‌ കെ.ഗിരീഷ് കുമാർ അധ്യക്ഷനായി. മുഖ്യാതിഥി കോട്ടക്കൽ ആയുർവേദ കോളേജിലെ രോഗ നിദാനം പ്രൊഫ. ഡോ : ഇ.മുകേഷിൽ നിന്നും ഫിസിയോ തെറാപ്പി ഉപകരണങ്ങൾ ട്രസ്റ് ചെയർമാൻ ശ്രീനാഥ് ശശി, മാനേജിങ് ട്രസ്റ്റി പ്രീത സുധീഷ് എന്നിവർ ഏറ്റുവാങ്ങി. നഗരസഭ കൗൺസിലർ ഇ.അശ്വതി വിശിഷ്ടാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് കെ.വി സുനിൽരാജ്, ട്രഷറർ ഡോ: പി രതീഷ്, ഡോ. സുലേഖ രാമകൃഷ്ണൻ, കെ.രാജ്മോഹൻ, ഡോ: വി.വി പ്രദീപ്‌ കുമാർ, ടി.വി വിജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

No comments