Breaking News

കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യന്റെ സംസ്ഥാന കൺവെൻഷൻ 2025 സെപ്തമ്പർ 16 ന് കാഞ്ഞങ്ങാട്ട്

കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യന്റെ സംസ്ഥാന കൺവെൻഷൻ 2025 സെപ്തമ്പർ 16 ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ക്‌ളാസികോ ഇന്റർനാഷണൽ ഹോട്ടൽ (സഖാവ് വി എസ് നഗർ ) നടത്തുവാൻ തീരുമാനിച്ചു. കൺവെൻഷൻ വിജയിപ്പിക്കുന്നതിനെ കുറിച്ചുള്ള സംഘാടക സമിതി യോഗം കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ നടന്നു. കേരളത്തിലെ ബാർബർ ബ്യൂട്ടീഷ്യൻ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ചെറുതല്ല, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുകൊണ്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചെയ്യുന്ന ജോലിക്ക് അർഹതപ്പെട്ട വേതനം ലഭ്യമാക്കുന്നതിന് ആവശ്യമായ പ്രക്ഷോഭ സമരങ്ങൾ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നു. ഈ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളെയും സംഘടനയുടെ കീഴിൽ കൊണ്ടുവരുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി. യോഗം സി ഐ ടി യു സംസ്ഥാന സെക്രട്ടറി ടി. കെ.രാജൻ ഉത്‌ഘാടനം ചെയ്തു. കെ എസ് ബി യു സംസ്‌ഥാന സെക്രട്ടറി ജിജോ സ്വാഗതം പറഞ്ഞു, പ്രസിഡന്റ് ടി ജി നാരായണന്റെ അദ്ധ്യക്ഷത വഹിച്ചു. കൺവെൻഷന്റെ പ്രാധാന്യം സി ഐ ടി യു സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് കെ.മനോഹരൻ വിശദീകരിച്ചു. സി ഐ ടി യു ജില്ലാ സെക്രട്ടറി സഖാവ് ഗിരി കൃഷ്‌ണൻ, സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മാധവൻ മാസ്റ്റർ,വി. വി. പ്രസന്ന കുമാരി,സി ഐ ടി യു കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് കെ കുട്ടിയൻ, എം ആർ ദിനേശൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്.ശിവദാസ് നന്ദിയും പറഞ്ഞു. സംഘാടകസമിതി യോഗം ചെയർമാനായി സാബു എബ്രഹാമിനെയും ജനറൽ കൺവീനറായി കെ.എസ്.ശിവദാസ് എന്നിവരെയും തിരഞ്ഞെടുത്തു.

No comments