നീലേശ്വരം കോട്ടപ്പുറം സ്‌കൂൾ ചരിത്രവുമായി എൻ.പി.ഹമീദ് മാസ്റ്റർ തയ്യാറാക്കിയ സപ്ലിമെന്റ് പ്രകാശനം ചെയ്തു
നീലേശ്വരം കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ജി വി എച്ച് എസ് സ്‌കൂളിന്റെ ചരിതം വിവരിക്കുന്ന സപ്ലിമെന്റ് പ്രകാശനം ചെയ്തു.
സ്‌കൂൾ പൂർവ വിദ്യാർഥി പ്രതിനിധികൾ സ്‌കൂളുമായി സഹകരിച്ചാണ് സ്‌പെക്ട്രം ഇംഗ്ലീഷ് ജേണൽ പ്രസിദ്ധീകരിച്ചത്. സ്‌കൂൾ പൂർവ വിദ്യാർഥി കൂടിയായ എൻ.പി.അബ്ദുൽഹമീദ് മാസ്റ്റർ ജനറൽ എഡിറ്റർ ആയാണ് ജേണൽ പ്രസിദ്ധീകരിച്ചത്. നഗരസഭ കൗൺസിലർ റഫീഖ് കോട്ടപ്പുറം റഫീഖ് കല്ലായിക്ക് നൽകി പ്രകാശനം നിർവഹിച്ചു. എൻ.പി.അബ്ദുൽഹമീദ് ജേണൽ പരിചയപ്പെടുത്തി. ഹൈസ്‌കൂൾ വിഭാഗം ഇംഗ്ലീഷ് ലേഖന മത്സര വിജയി ഫാത്തിമ സനയ്ക്ക് ജമാഅത്ത് ജനറൽ സെക്രട്ടറി ഇ.എം.കുട്ടി ഹാജിയും പ്ലസ് വൺ വിദ്യാർത്ഥിക്കുള്ള ഇംഗ്ലീഷ് കവിതാരചനാ മത്സര വിജയി സൂര്യദേവ് തട്ടാച്ചേരിക്ക് കൗൺസിലർ സാദിഖ് വേലിക്കോത്തും സമ്മാനങ്ങൾ നൽകി.
വി എച്ച് എസ് ഇ ഇംഗ്ലീഷ് കവിതാ രചനാ മത്സര വിജയി പി പി സി ഫാത്തിമ സുഹാനയ്്ക്ക് പ്രിൻസിപ്പൽ കെ ജയ സമ്മാനങ്ങൾ നൽകി. സ്‌കൂൾ ഹെഡ്മാസ്റ്റർ വി കെ സയ്യരിയ്യ അധ്യക്ഷത വഹിച്ചു. പെരുമ്പ മുഹമ്മദ് കുഞ്ഞി, മമ്മു കോട്ടപ്പുറം, ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ബി നിഷ എന്നിവർ സംസാരിച്ചു. എം എ ഭാസ്‌കരൻ മാസ്റ്റർ സ്വാഗതവും രവീന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
.................
.
No comments