സംസ്ഥാന സബ്ജൂനിയർ ബോൾ ബാറ്റ്മിന്റൺ: ജില്ലാ ടീമിനെ ഐബിൻ ഫിലിപ് സോജനും ഐറിൻ റോസ് സോജനും നയിക്കും
കോഴിക്കോട്ട് നടക്കുന്ന 44-ാമത് സംസ്ഥാന സബ് ജൂനിയർ ബോൾ ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജില്ലയിൽ നിന്ന് പങ്കെടുക്കുന്ന ആൺകുട്ടികളുടെ ടീമിനെ ഐബിൻ ഫിലിപ്പ് സോജനും പെൺകുട്ടികളുടെ ടീമിനെ ഐറിൻ റോസ് സോജനും നയിക്കും.
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസ് വിദ്യാർത്ഥികളാണ് ഇരുവരും. ബോയ്‌സ് ടീം അംഗങ്ങൾ: കേദാർ.എസ്.കുമാർ, ജെ. ആദിദേവ്, കെ.ഋഷിരാജ് (വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ്), എം.വി.സിദ്ധാർത്ഥ്, എസ്.അർഷിൻ (ജിഎച്ച്എസ്, തച്ചങ്ങാട്), പി.നിരഞ്ജൻ സജിത്ത്, സി.വി.നന്ദകിഷോർ (എളമ്പച്ചി ജിസിഎസ് ജിഎച്ച്എസ്എസ്), എ.എസ്.ഷാരോൺ (ജിഎച്ച്എസ്എസ് ഉദിനൂർ), എൻ.ഇ.ഹസീബ് (തൃക്കരിപ്പൂർ എംഇഎംഎസ്). കോച്ച്: കെ.അശോകൻ, മാനേജർ: എൻ.കെ.പി.ഇർഷാദ്. ഗേൾസ് ടീം അംഗങ്ങൾ: പി.വി.ദിൽഷ, പി.വി.ദിൽന, പി.അമേയ, അൻവിത അജയ് (വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ്), കെ.പി.സാനിയ (ജിസിഎസ് ജിഎച്ച്എസ്എസ്, എളമ്പച്ചി), എ.ഐഷ, കെ. നെജൽ നന്ദ (ജിഎച്ച്എസ്), എം.കെ.നിവേദ്യ രാജ്, എം.സഫിയത്ത് (ജിസിഎസ് ജിഎച്ച്എസ്എസ്, എളമ്പച്ചി). മാനേജർ: സ്മിത സെബാസ്റ്റ്യൻ, കോച്ച്: സോജൻ ഫിലിപ്പ്.
................
പടം-1- ഐബിൻ ഫിലിപ് സോജൻ.
No comments