Breaking News

നീലേശ്വരം പുറത്തേക്കൈ കമലാ നെഹ്‌റു വായനശാല ഗ്രന്ഥാലയം വിജയോത്സവം നടത്തി

നീലേശ്വരം തൈക്കടപ്പുറം പുറത്തേക്കൈ കമല നെഹ്‌റു വായനശാല ഗ്രന്ഥാലയം വിജയോത്സവം നടത്തി.എസ്എസ്എൽസി, പ്ലസ്ടു, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കാണ് അനുമോദനമൊരുക്കിയത്. നീലേശ്വരം നഗരസഭ കൗൺസിലർ ഇ.ഷജീർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി സതീശൻ മാസ്റ്റർ, കെ.പി.രാമചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി ആദർശ് സ്വാഗതവും വി.വി.ജാനു നന്ദിയും പറഞ്ഞു.

No comments