പടന്നക്കാട് കാർഷിക കോളേജ് ഇൻസ്‌ട്രക്ഷണൽ ഫാമിൽ പുതിയ വില്പന കൗണ്ടർ പ്രവർത്തനം ആരംഭിച്ചു
പടന്നക്കാട് കാർഷിക കോളേജിന്റെ ഇൻസ്‌ട്രക്ഷണൽ ഫാമിനോട് ചേർന്ന് പുതിയ വില്പന കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി. വി ശാന്ത ഉദ്ഘാടനം നിർവഹിച്ചു. കാർഷിക കോളേജ് ഡീൻ ഡോ. ടി.സജിതറാണി, ഡോ. പി.കെ. മിനി, ഫാം മാനേജർ എം.രേഖ, ഫാം ഇൻ ചാർജ് ഡോ.എൻ. കെ. ബിനിത, കെ. പി. ശിവജി. മറ്റു അധ്യാപകർ, ഫാം തൊഴിലാളികൾ, ഫാം ജീവനക്കാർ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വില്പന കൗണ്ടറിൽ വിവിധ ഇനം പച്ചക്കറി തൈകൾ, സങ്കര യിനം തെങ്ങിൻ തൈകൾ, കവുങ്ങിൻ തൈകൾ,മാവ് ഗ്രാഫ്റ്റ്കൾ, ടിഷ്യൂ കൾച്ചർ വാഴ തൈകൾ,വിത്ത് പാക്കറ്റുകൾ, അലങ്കാര ചെടികൾ എന്നിവയും തെങ്ങിൽ നിന്നുള്ള മൂല്യ വർധിത ഉത്പനങ്ങൾ ആയ നീര, കേരച്ചക്കര, കേരസിപ്പ്പ്, നീര ചക്കര,സ്വീറ്റ് ബോൾ എന്നിവയും ഒപ്പം തന്നെ ബയോ ഇൻപുട്സുകളായ ട്രൈകൊഡർമ, സ്യുടോമോണാസ്, ബ്യുവെറിയ, വേർട്ടിസിലിയം, മെറ്റാറിസിയം,വള ചോക്ക്, മൈക്രോസോൾ, എന്നിവയും പൊതു ജനങ്ങൾക്ക് ലഭ്യമാണ്. കൂൺ, കൂൺ വിത്ത്, അയർ, എന്നിവ ലഭ്യമാകുന്നതിനായി ഫോൺ നമ്പർ വഴി മുൻകൂട്ടി അറിയിക്കേണ്ടതാണ്. ഫോൺ നമ്പർ 04672281966,9188612699.
No comments