Breaking News

നീലേശ്വരം രാജാറോഡ് വികസനം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം: യൂത്ത് കോൺഗ്രസ്സ്

യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യ സേവാ സംഘർഷ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.ഗതാഗത കുരുക്കിൽ നിന്ന് നീലേശ്വരം നഗരത്തിന് മോചനം നൽകണമെന്നും ആശാസ്ത്രീയമായ ഹൈവേ വികസനത്തിലൂടെ മുഖം നഷ്ടപ്പെട്ട നീലേശ്വരത്തിന്റെ വികൃത മുഖം മാറ്റാൻ രാജറോഡ് വികസനം കൊണ്ട് മാത്രമേ സാധുക്കുകയുള്ളു എന്ന് ക്യാമ്പ് വിലയിരുത്തി.യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ ആർ കാർത്തികേയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എറുവാട്ട് മോഹനൻ, ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് പി രാമചന്ദ്രൻ, നഗരസഭ പ്രതിപക്ഷ നേതാവ് ഇ ഷജീർ,കെ എസ് യു സംസ്ഥാന സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായ വിനോദ് കപ്പിത്താൻ,ശിവപ്രസാദ് അറുവാത്ത്, സി കെ രോഹിത്, ഷിബിൻ ഉപ്പിലിക്കൈ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ എം ശ്രീജ, ശരത് കടിഞ്ഞിമൂല, അനഘ ആർ,വിഷ്ണു എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്‌ കുമാർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി രതീഷ് കാട്ടുമാടം, ശ്രീനി വെള്ളിക്കുന്ന്, വിജേഷ് പള്ളിക്കര, സഞ്ജയ്‌ സി ജെ, ആദർശ് പുറത്തേക്കൈ, ഭരതൻ എം വി, ടി വി ആർ സൂരജ്,രതീഷ് പള്ളിക്കര എന്നിവർ സംസാരിച്ചു.തുടർന്ന് എബി പാപ്പച്ചൻ, വിജയൻ ശങ്കരൻപാടി എന്നിവരുടെ ക്ലാസും ഉണ്ടായിരുന്നു.

No comments