Breaking News

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി കാഞ്ഞങ്ങാട് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ഹൊസ്ദുര്‍ഗ് താലുക്ക് കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. 
സഹകരണ മേഖലയെ തകര്‍ക്കുന്ന ഇടത് സര്‍ക്കാര്‍ നയങ്ങള്‍ പിന്‍വലിക്കുക, സഹകരണ സംഘങ്ങളോടുളള സഹകരണ വകുപ്പിന്റെ നിഷേധാത്മക നിലപാട് മാറഅറുക, ജീവനക്കാരുടെ ആനുകൂല്യങ്ങളെ തകര്‍ക്കുന്ന കോ ഓപ്പറോറ്റീവ് എംപ്ലോയിസ് മാനേജ്‌മെന്റ് സിസ്റ്റം പദ്ധതിയില്‍ നിന്നും സഹകരണ സംഘം രജിസ്റ്റാര്‍ പിന്മാറുക, സഹകരണ സംഘങ്ങളെ സര്‍ക്കാരിന്റെ പിന്‍ബലത്തില്‍ തകര്‍ക്കുന്ന കേരള ബാങ്കിന്റെ നയങ്ങളെ പ്രതിരോധിക്കുക, പുതിയ ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക തുടങ്ങി പതിനേഴോളം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. അലാമിപളളി ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയോടും ജീവനക്കാരോടുമുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് പിന്‍വലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെസിഇഎഫ് താലൂക്ക് പ്രസിഡണ്ട് കെ പി ജയദേവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം എകെ ശശാങ്കന്‍ സംസ്ഥാന സമിതി അംഗങ്ങളായ പി വിനോദ് കുമാര്‍, പി യു വേണുഗോപാല്‍, സംസ്ഥാന സമിതി വനിത ജോയിന്റ് കണ്‍വീനര്‍ ലത എം, വനിതാ ഫോറം ജില്ലാ പ്രസിഡണ്ട് ഉദയഭാനു കെ, വനിതാ ഫോറം താലൂക്ക് പ്രസിഡണ്ട് ഉഷാ കുമാരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ശശി, ജയപ്രകാശ് മയ്യിച്ച, പ്രിയേഷ് കെ, ശിവപ്രസാദ് അറുവാത്ത്, രതീഷ് ഒ. വി, ഉമശന്‍ കാട്ടുകുളങ്ങര, സുരേന്ദ്രന്‍ പി, ഗിരീഷ് കുന്നത്ത്, സിന്ധു അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. താലുക്ക് സെക്രട്ടറി കെ സുകുമാരന്‍ സ്വാഗതവും ട്രഷറര്‍ രാജേഷ് എന്‍ ആര്‍ നന്ദിയും പറഞ്ഞു.

No comments