സീനിയർ ജേണലിസ്റ്റ് ഫോറം ദേശീയ സമ്മേളനം: ജില്ലാ കമ്മിറ്റി സായാഹ്ന മാധ്യമ സംഗമം നടത്തി
സീനിയർ ജേണലിസ്റ്റ് ഫോറം കേരളയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ദേശീയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ജില്ലാ കമ്മിറ്റി സായാഹ്ന മാധ്യമ സംഗമം നടത്തി.
കാഞ്ഞങ്ങാട് പ്രസ്‌ഫോറം ഹാളിൽ നടന്ന സംഗമം കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസിലറും മാധ്യമപ്രവർത്തകനുമായിരുന്ന ഡോ.ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് വി വി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത്, ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനം, മലബാർ വാർത്ത പത്രാധിപർ ബഷീർ ആറങ്ങാടി, ഉത്തരദേശം പത്രാധിപർ മുജീബ് അഹമ്മദ്, ഉത്തരകേരളം പത്രം നടത്തിയിരുന്ന മാട്ടുമ്മൽ ഹസ്സൻ ഹാജി, നവത പത്രം നടത്തിയിരുന്ന പി കെ അബ്ദുൽറഹ്‌മാൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. ചരിത്രകാരൻ ഡോ സി ബാലൻ ആദരഭാഷണം നടത്തി ഇവർക്കുള്ള ആദരം സമർപ്പിച്ചു. എസ് ജെ എഫ് കെ സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ്, എം ഒ വർഗീസ്, പി പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. ഫോറം സെക്രട്ടറി എൻ ഗംഗാധരൻ സ്വാഗതവും ട്രഷറർ ഖാലിദ് പൊവ്വൽ നന്ദിയും പറഞ്ഞു.
No comments