Breaking News

നീലേശ്വരത്ത് നടന്നു വരുന്ന ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് നാളെ സമാപിക്കും: രണ്ടാം ദിനം പള്ളിക്കര കോസ്‌മോസിന്റെ കുതിപ്പ്

നീലേശ്വരം പുത്തരിയടുക്കം ഇ എം എസ് സ്റ്റേഡിയത്തിൽ നടന്നു വരുന്ന ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് നാളെ സമാപിക്കും.
രണ്ടാം ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ നീലേശ്വരം പള്ളിക്കര കോസ്‌മോസ് 103 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ്. കാസർകോട് പെരിയടുക്ക എം പി ഇന്റർനാഷണൽ സ്‌കൂൾ 88 പോയിന്റ് നേടി രണ്ടാംസ്ഥാനത്തും 47 പോയിന്റോടെ ചെറുവത്തൂർ മയ്യിച്ചയിലെ കെ സി ത്രോസ് മൂന്നാംസ്ഥാനത്തുമാണ്. സമാപനദിവസമായ നാളെ അണ്ടർ 16. 16. 18 വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള വിവിധ മത്സരങ്ങളാണ്. 626 പേരാണ് വിവിധ ഇനങ്ങളിൽ പങ്കെടുക്കുക. മത്സരങ്ങൾ രാവിലെ മുതൽ വൈകിട്ട് വരെ നീണ്ട് നിൽക്കും. 10, 000 മീറ്റർ ഓട്ടമത്സരവും ഇന്നാണ്. വൈകിട്ട് അഞ്ചിനാണ് സമാപന സമ്മേളനം. വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ് പ്രസിഡന്റ് കെ വി സുരേഷ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിക്കും. ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ വിജയകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി പി ഗോപാലകൃഷ്ണൻ സ്വാഗതവും ട്രഷറർ ടി ശ്രീധരൻ നായർ നന്ദിയും പറയും.

No comments