ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: അണ്ടർ 20 മെൻ 1500 മീറ്റർ ഓട്ടത്തിൽ വിധുകൃഷ്ണൻ വിജയി
നീലേശ്വരം പുത്തരിയടുക്കം ഇ എം എസ് സ്റ്റേഡിയത്തിൽ നടന്നു വരുന്ന ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 മെൻ 1500 മീറ്റർ ഓട്ടത്തിൽ എം വിധു കൃഷ്ണന് ഒന്നാംസ്ഥാനം.
100 മീറ്റർ ഓട്ടത്തിൽ രണ്ടാംസ്ഥാനവും നേടി. ചൂട്ട്വം സ്വദേശിയാണ്. ബാലകൃഷ്ണന്റെയും ഉഷയുടെയും മകനാണ്. പരപ്പ മദർ സവീന റസിഡൻഷ്യൽ സ്‌കൂളിനെ പ്രതിനിധീകരിച്ചാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ചാമ്പ്യൻഷിപ്പ് സംഘാടകരായ ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയും മുതിർന്ന കായിക പരിശീലനകനും സംഘാടകനുമായ പി ഗോപാലകൃഷ്ണൻ വിധുകൃഷ്ണന് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
No comments