Breaking News

സിപിഎം കരിന്തളം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന എ.കെ കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു

സിപിഎം കരിന്തളം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന എ.കെ കുഞ്ഞിക്കണ്ണന്റെ നാലാം ചരമവാർഷികം ആചരിച്ചു. ചാങ്ങാട് നടന്ന പതാക ഉയർത്തലും അനുസ്മരണവും സിപിഐ എം നീലേശ്വരം ഏരിയ കമ്മിറ്റിയംഗം കെ ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം എൻ കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ബാലചന്ദ്രൻ , ഈ പ്രസീധരൻ , ടി.സുരേശൻ, പി സാവിത്രി, കെ.വി ശ്യാംചന്ദ്രൻ ,എം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു കിളിയളം ബ്രാഞ്ച് സെക്രട്ടറി കെ വി അജിത്ത് കുമാർ സ്വാഗതം പറഞ്ഞു.

No comments