യുവകലാസാഹിതി നീലേശ്വരം മേഖലാ കമ്മിറ്റി രൂപീകരിച്ചു
യുവകലാസാഹിതി നീലേശ്വരം മേഖലാ കമ്മിറ്റി രൂപീകരിച്ചു.
രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി ജയൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു. പി കരുണാകരൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് രാഘവൻ മാണിയാട്ട്, മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കയ്യൂർ, രമേശൻ കാര്യങ്കോട്, പി പി പ്രദീപ് കുമാർ, രാജേഷ് കുന്നത്ത്, ജിതിൻ എന്നിവർ സംസാരിച്ചു. കെ വി മുരളി സ്വാഗതവും സി രാഘവൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി കരുണാകരൻ (പ്രസിഡന്റ്), പി പി പ്രദീപ് കുമാർ (വൈസ് പ്രസിഡന്റ്), കെ വി മുരളി (സെക്രട്ടറി), ജിതിൻ (ജോയിന്റ് സെക്രട്ടറി). മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, ജനകീയ എം എൽ എ ആയിരുന്ന എം നാരായണൻ, ഡോ ഹരിദാസ് വേർക്കോട്ട് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
No comments