Breaking News

വോട്ടുകൊള്ള: രാഹുൽഗാന്ധിക്ക് പിന്തുണയുമായി നീലേശ്വരത്ത് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച്

വോട്ട് കൊള്ളയ്‌ക്കെതിരെ പോരാടുന്ന രാഹുൽഗാന്ധിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നീലേശ്വരത്ത് നൈറ്റ് മാർച്ച് നടത്തി.
മാർക്കറ്റ് ജംഗ്ഷനിൽ തുടങ്ങി കോൺവെന്റ് ജംഗ്ഷനിൽ സമാപിച്ചു. സമാപന പൊതുയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടരി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ ആർ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാർ, പി രാമചന്ദ്രൻ, മഡിയൻ ഉണ്ണിക്കൃഷ്ണൻ, എറുവാട്ട് മോഹനൻ, ഇ ഷജീർ, ഷോണി കെ തോമസ്, രാജേഷ് തമ്പാൻ, ശിവപ്രസാദ് അറുവാത്ത്, വിനോദ് കള്ളാർ, രതീഷ് കാട്ടുമാടം, അഡ്വ രേഖ സതീഷ്, സി കെ രോഹിത്, പ്രവാസ് ഉണ്ണിയാടൻ, അനൂപ് കല്യോട്ട്, ഗിരി കൃഷ്ണൻ കൂടാല, മാർട്ടിൻ അബ്രഹാം, അനൂപ് ഓർച്ച, ജോബിൻ മാത്യു, ഷിബിൻ ഉപ്പിലിക്കൈ, വസന്തൻ പടുപ്പ്, വിഷ്ണു കാട്ടുമാടം എന്നിവർ നേതൃത്വം നൽകി.
..

No comments