നീലേശ്വരം നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സ് നിർമാണം അവസാനഘട്ടത്തിൽ
നീലേശ്വരം നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സി ന്റെ നിർമാണം അവസാനഘട്ടത്തിലെത്തി.
നിലവിലുള്ള ഭരണ സമിതിയുടെ കാലത്ത് തന്നെ കെട്ടിട നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാനാണ് നീക്കം. 8000 ചതുരശ്ര അടിയിൽ നാല് നിലകളിലാണ് കെട്ടിടം നിർമിച്ചത്. കോൺഫറൻസ് ഹാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിലുണ്ട്. അനുബന്ധമായുള്ള ബസ് സ്റ്റാൻഡ് യാർഡിൽ ഒരേസമയം 20 ൽ അധികം ബസ്സുകൾക്ക് യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള സൗകര്യമുണ്ടാകും. യാത്രക്കാർക്ക് ബസ് കാത്തിരിപ്പിന് വിപുലമായ സൗകര്യങ്ങളും വ്യാപാരകേന്ദ്രവും ഒരുക്കും. ഓരോ നിലകളിലും 10 വീതം ശുചിമുറികളും ഉണ്ടാകും. അണ്ടർ ഗ്രൗണ്ട് പാർക്കിങ്, മുലയൂട്ടൽ കേന്ദ്രം, പോലീസ് എയ്ഡ് പോസ്റ്റ്, ഇൻഫർമേഷൻ കൗണ്ടർ തുടങ്ങിയ സൗകര്യങ്ങളും പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിൽ ഉണ്ടാകും. ആദ്യ രണ്ട് നിലകള്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ആയിരിക്കും. മൂന്നാം നിലയില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ സുസജ്ജമായ ബസ് സ്‌റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ് ആയി ഇത് മാറും. നീലേശ്വരം സ്വദേശി എം.എം.ജോയ് ആണ് കരാറുകാരന്‍.
No comments