Breaking News

കേരള പ്രവാസി സംഘം നീലേശ്വരം ഏരിയാ സമ്മേളനം: സംഘാടക സമിതിയായി

കേരള പ്രവാസി സംഘം നീലേശ്വരം ഏരിയാ സമ്മേളനം ഓഗസ്റ്റ് 31 ന് കോട്ടപ്പുറത്തെ മുൻസിപ്പൽ ടൗൺ ഹാളിൽ ചേരും.
സംസ്ഥാന സെക്രട്ടറി സൈതാലിക്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളന വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം സംഘം ജില്ലാ ട്രഷറർ സുധാകരൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ കണ്ടത്തിൽ, അബ്ദുൽറഹ്‌മാൻ, സതീശൻ കണിച്ചിറ, നീലേശ്വരം നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സൻ വി.ഗൗരി, ഭാസ്‌കരൻ, കെ.മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി.പി.മുഹമ്മദ് റാഫി (ചെയർമാൻ), സുഭാഷ് ചാത്തമത്ത് (കൺവീനർ).
.............

No comments