Breaking News

അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരണം: ഓഗസ്റ്റ് 30 വരെ എല്ലാ അവധി ദിവസങ്ങളിലും തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമെന്ന നിലയിൽ അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനായി ഓഗസ്റ്റ് 30 വരെ എല്ലാ അവധി ദിവസങ്ങളിലും എല്ലാ തദ്ദേശസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ നിർദേശം. പഞ്ചായത്ത്, മുൻസിപ്പൽ ഓഫീസുകളാണ് അവധി ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കുക. സംസ്ഥാന തിരഞ്ഞെടുപ്പ് സെക്രട്ടറി ബി എസ്.പ്രകാശാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

No comments