Breaking News

അസുഖബാധിതനായി ചികിത്സയിലായിരുന്ന നെല്ലിയടുക്കം കക്കോട്ടെ ഇരുപതുകാരൻ മരിച്ചു.

അസുഖബാധിതനായി ചികിത്സയിലായിരുന്ന നെല്ലിയടുക്കം കക്കോട്ടെ ഇരുപതുകാരൻ മരിച്ചു.
കക്കോട്ടെ കണ്ടത്തിൽ മനോജ് കുമാറിന്റെയും എം.ദേവകിയുടെയും മകൻ എം.അഭിജിത്ത് (20) ആണ് മരിച്ചത്. സഹോദരി: മനീഷ (ചെന്തളം). അക്കൗണ്ടിങ് വിദ്യാർത്ഥിയും ഡിവൈഎഫ്‌ഐ യൂണിറ്റ് മുൻ പ്രസിഡന്റും ആയിരുന്നു അഭിജിത്ത്. അസുഖബാധിതനായി ഒരു വർഷത്തോളമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. നാ്ട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ ചികിത്സാ സഹായ കമ്മിറ്റി സഹായധനം സ്വരൂപിച്ചു വരുന്നതിനിടെയാണ് യുവാവിന്റെ വേർപാട്. അഭിജിത്തിന്റെ മരണം കക്കോട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.

No comments