Breaking News

തൈക്കടപ്പുറത്ത് മുസ് ലിം ലീഗിന്റെ കൊടിമരത്തിൽ ദേശീയപതാക: വിവാദമുയർന്നു

കൊല്ലമ്പാറയിൽ കോൺഗ്രസ് കൊടിമരത്തിൽ ദേശീയപതാക ഉയർത്തിയതിനെ തുടർന്നുണ്ടായ വിവാദത്തിന് പിന്നാലെ തൈക്കടപ്പുറത്ത് മുസ് ലിം ലീഗ് കൊടിമരത്തിൽ ദേശീയപതാക ഉയർത്തിയതും വിവാദത്തിൽ.
മുസ്ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ഏണി ആലേഖനം ചെയ്ത കൊടിമരത്തിലാണ് സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർന്നത്. രാഷ്ട്രീയപാർട്ടികളുടെയോ മതപരമായ അടയാളങ്ങൾ ഉള്ളതോ ആയ കൊടിമരങ്ങളിൽ ദേശീയപതാക ഉയർത്തുന്നത് നിയമവിരുദ്ധമാണ്. മുൻ നഗരസഭ കൗൺസിലർ ഉൾപ്പെടെയുള്ള മുതിർന്ന മുസ്ലിം ലീഗ്, കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത ചടങ്ങിലാണ് ദേശീയപതാക ഉയർത്തിയതെന്നത് പരക്കെ വിമർശനം ഉയർത്തിയിട്ടുണ്ട്.

No comments